Connect with us

Gulf

അബുദാബിയില്‍ റോഡുകളില്‍ കൂടുതല്‍ ക്യാമറകള്‍; ഡ്രൈവര്‍മാര്‍ ജാഗ്രതൈ

Published

|

Last Updated

അബുദാബി: നഗരത്തില്‍ റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുന്നു.
സുരക്ഷയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് റോഡില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നത്. ചുവന്ന ലൈറ്റ് മറികടന്ന് പോകുന്ന വാഹനങ്ങളെ പിടികൂടുന്നതിനായി സിഗ്‌നലുകളിലാണ് ക്യാമറ സ്ഥാപിക്കുക. അബുദാബി പോലീസ് ട്രാഫിക് എന്‍ജിനിയറിംഗ് ആന്‍ഡ് റോഡ്
സേഫ്റ്റി ഡയറക്ടറേറ്റ് ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അല്‍ ഷെഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അബുദാബി, അല്‍ ഐന്‍, ധഫറ മേഖലകളിലെ ഇന്റര്‍ചേഞ്ചുകള്‍ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തും.

സ്പീഡ് ക്യാമറകള്‍ സ്ഥാപിക്കുക വഴി അമിത വേഗതയില്‍ പോകുന്ന വാഹങ്ങളുടേയും ചുവന്ന ലൈറ്റ് മറികടക്കുന്ന വാഹങ്ങനളുടെയും എണ്ണം കുറഞ്ഞതായി പോലീസ് വ്യക്താക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ചുവന്ന ലൈറ്റ് മറികടക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി പോലീസ് പറഞ്ഞു.