ഉപരോധ രാജ്യങ്ങളുടെ ആകാശം ഉപയോഗിക്കുന്നില്ലെന്ന് ഖത്വര്‍ എയര്‍വേയ്‌സ്

Posted on: June 12, 2017 9:02 pm | Last updated: June 12, 2017 at 9:02 pm

ദോഹ: ഖത്വര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ഉപരോധ രാജ്യങ്ങളുടെ വ്യോമ പാതയിലൂടെ സഞ്ചരിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ഖത്വറിന് വിലക്കേര്‍പ്പെടുത്തിയ സഊദി അറേബ്യ, ബഹ്‌റൈന്‍, യു എ ഇ, ഈജിപ്ത് രാജ്യങ്ങളുടെ വ്യോമ പാതയില്‍ പ്രവേശിക്കാന്‍ ഖത്വര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ക്ക് അനുമതിയില്ല.

ഉപരോധ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ ഖത്വര്‍ എയര്‍വേയ്‌സ് സഞ്ചരിക്കുന്നുവെന്ന സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ടാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്താവന ഇറക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ രാജ്യങ്ങള്‍ ഖത്വരി വിമാനങ്ങളുടെ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയത്.