വിഷമില്ലാത്ത കള്ള് ലഭ്യമാക്കുക എല്‍ഡിഎഫ് നിലപാട്; ടിപി രാമകൃഷ്ണന്‍

Posted on: June 9, 2017 10:28 am | Last updated: June 9, 2017 at 2:36 pm

തിരുവനന്തപുരം: വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയാണ് എല്‍ഡിഎഫ് നിലപാടെന്ന് എക്‌സൈസ്‌നമത്രി ടിപി രാമകൃഷ്ണന്‍. മദ്യ നിരോധനംമൂലം ലഹരി വസ്തുകളുടെ ഉപയോഗം കൂടി. ശുദ്ധമായ കള്ള് ആരോഗ്യത്തിന് ദോഷമല്ലെന്നും നല്ല മദ്യം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രീസ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറന്നാലും യുഡിഎഫ് കാലത്തെ അത്രയും വരില്ല. നനിലവില്‍ 30 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാണ് ബാറുണ്ടായിരുന്നത്. അതില്‍ ഏഴെണ്ണം സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടി. 23 എണ്ണം മാത്രമാണ് ഈ ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഏഴെണ്ണംകൂടി തുറക്കുമെന്നും മന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യം ഒഴുക്കുമെന്ന പ്രചാരണം തെറ്റാണ്. മദ്യനയത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണ്. ബാര്‍ ഉടമകള്‍ക്കു വേണ്ടിയുള്ള നിലപാട് അല്ല സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു. പാതയോര മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവ് മൂലം സംസ്ഥാനത്തിന് പ്രതിവര്‍ഷം 2000 കോടി രൂപയുടെ വരുമാന നഷ് ടമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.