ഖത്വർ: പരിഹാരത്തിന് ഇടപെടാമെന്ന് ട്രംപ്

Posted on: June 8, 2017 12:35 am | Last updated: June 22, 2017 at 9:41 pm

ദോഹ: ഖത്വറിനെതിരായ നയതന്ത്ര വിലക്ക് പ്രശ്‌നത്തില്‍ ഇടപെടുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി സംസാരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പ്രതിജ്ഞാ ബദ്ധമാണെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പറഞ്ഞിരുന്നു. ഭിന്നതകള്‍ പരിഹരിച്ച് ഐക്യത്തോടെ പോവണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ഖത്വറിനെതിരെയായിരുന്നു. തീവ്രവാദ ആശയങ്ങള്‍ക്ക് പണം നല്‍കുന്നത് തടയണമെന്ന് തന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനിടെ ആവശ്യപ്പെട്ടുവെന്നും അപ്പോള്‍ അറബ് നേതാക്കള്‍ ഖത്വറിലേക്ക് വിരല്‍ ചൂണ്ടിയെന്നുമായിരുന്നു ട്വീറ്റ്.