പുത്തന്‍വേലിക്കര കണക്കന്‍കടവില്‍ കാര്‍ തോട്ടിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

Posted on: June 4, 2017 10:04 am | Last updated: June 4, 2017 at 10:04 am

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കര കണക്കന്‍കടവില്‍ കാര്‍ തോട്ടിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. പുത്തന്‍വേലിക്കര തുരുത്തൂര്‍ സ്വദേശി മെല്‍വിന്റെ അമ്മ മേരി, ഭാര്യ ഹണി, മെല്‍വിന്റെ മകന്‍ മൂന്നു വയസുകാരന്‍ ആരോണ്‍ എന്നിവരാണു മരിച്ചത്. തോട്ടിലെ നീരൊഴുക്കില്‍പ്പെട്ടു ആരോണിനെ കാണാതായെങ്കിലും പുലര്‍ച്ചയോടെ മൃതദേഹം കണ്ടെത്തി.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് ബന്ധുവീട്ടിലെ ഒരു ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കുശേഷം മടങ്ങുകയായിരുന്ന കുടുംബം അപകടത്തില്‍പ്പെട്ടത്. റോഡിനു കൈവരികള്‍ ഇല്ലാതിരുന്നതിനാല്‍ വാഹനം അപകടത്തില്‍ പെടുകയായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു. വാഹനമോടിച്ചിരുന്ന മെല്‍വിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.