വ്യോമസേനയുടെ യുദ്ധവിമാനം കാണാതായി

Posted on: May 23, 2017 2:55 pm | Last updated: May 23, 2017 at 4:52 pm

ന്യൂഡല്‍ഹി: വ്യോമസേനയുടെ സുഖോയ് 30 യുദ്ധവിമാനം ചൈനാ അതിര്‍ത്തിയില്‍ വച്ച് കാണാതായി. പൈലറ്റും കോ പൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. അസമിലെ തേസ്പൂരില്‍ നിന്നാണ് വിമാനം പുറപ്പെട്ടത് അതിര്‍ത്തി പ്രദേശത്ത് വച്ച് വിമാനവുമായുള്ള റേഡിയോ ബന്ധം നഷ്ടമാവുകയും വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു. തിരച്ചില്‍ തുടരുന്നു.