പ്രതികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല സി പി എം : കൊടിയേരി

Posted on: May 16, 2017 5:35 pm | Last updated: May 16, 2017 at 6:43 pm

കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷണന്‍. നേരത്തേ തന്നെ ഇത്തരത്തിലുള്ള നിലപാട് താഴെ തലം മുതല്‍ പാര്‍ട്ടി എടുത്തതാണ്. പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കാന്‍ സി പി എമ്മിനാവില്ലെന്നും കൊടിയേരി പറഞ്ഞു. ഇത് പോലെ പ്രതികളെ തള്ളിപ്പറയാന്‍ ബി ജെ പിക്ക് ആവുമൊ എന്ന് കൊടിയേരി ചോദിച്ചു.

സി പി എമ്മിന്റെ ആഹ്ലാദ പ്രകടനമെന്ന് പറഞ്ഞ് കുമ്മനം പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണെന്നും കൊടിയേരി അറിയിച്ചു. കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണമെന്ന ബി ജെ പിയുടെ ആവശ്യം സി പി എമ്മിനെ തകര്‍ക്കുക എന്ന ഉദ്വേശത്തോടെ മാത്രമാണെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു.