ഒ.രാജഗോപാല്‍ എം എല്‍ എയുടെ ഓഫീസിന് നേരെ ആക്രമണം

Posted on: May 7, 2017 12:03 pm | Last updated: May 7, 2017 at 12:03 pm

തിരുവനന്തപുരം: നേമം എം.എല്‍.എയും ബി.ജെ.പി നേതാവുമായ ഒ.രാജഗോപാലിന്റ ഓഫീസിന് നേരെ ആക്രമണം. കരമന എന്‍.എസ്.എസ് മന്ദിരത്തിന് സമീപമുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.എന്നാല്‍ എം.എല്‍.എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളുമായുള്ള വാടക തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്റ നിലപാട് രാത്രി 12 മണിക്ക് ശേഷം ആക്രമണം നടന്നെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തു പാപ്പനംകോട് ഭാഗത്ത് സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന്റ തുടര്‍ച്ചയാണ് ആക്രമണമെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ ആരോപിച്ചു