കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ: ഇന്ത്യ അപ്പീല്‍ നല്‍കി

Posted on: April 26, 2017 4:27 pm | Last updated: April 26, 2017 at 8:20 pm

ന്യൂഡല്‍ഹി: മുന്‍ നാവിക സേന ഉദ്യോഗസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ കോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്‍കി. പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാന്‍ജുവക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബേവാലയാണ് അപ്പീല്‍ കൈമാറിയത്. ജാദവിന്റെ മാതാവ് അവന്തി സുധീര്‍ ജാദവിന്റെ പേരിലാണ് അപ്പീല്‍ ഹരജി നല്‍കിയത്. ജാദവിനെ കാണമെന്ന് മാതാവ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചാരവൃത്തി ആരോപിച്ചാണ് പാക്കിസ്ഥാന്‍ പട്ടാള കോടതി കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനില്‍ നിന്നാണ് ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്.