സബ്കളക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്ന് മന്ത്രി എം എം മണി

Posted on: April 22, 2017 8:14 pm | Last updated: April 23, 2017 at 12:27 pm

ഇടുക്കി; മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നേതൃതം നല്‍കിയ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമിനെ ഊളമ്പാറയ്ക്ക് വിടണമെന്ന് മന്ത്രി എം എം മണി.

മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ഇടുക്കിയില്‍ മതചിഹ്നങ്ങള്‍ നില്‍ക്കുന്നിടമെല്ലാം പട്ടയമില്ലാത്തതാണ്. അതു പൊളിക്കാന്‍ വരുന്നവനെ ഊളംമ്പാറയിലേക്ക് വിടുകയാണ് ചെയ്യേണ്ടത്. നേരെ ചൊവ്വെ പോകുന്നതാണ് എല്ലാര്‍ക്കും നല്ലതെന്നും മണി പറഞ്ഞു.

അയോധ്യയിലെ പള്ളി പൊളിച്ചത് പോലെയാണ് ഇവിടെ കുരിശ് പൊളിച്ചത്. ഇത് ആര്‍ എസ് എസിനെ പ്രീണിപ്പിക്കാനാണെന്നും മണി പറഞ്ഞു. റവന്യൂ വകുപ്പിനെതിരെയും അതിരൂക്ഷമായ രൂപത്തില്‍ മന്ത്രി ആഞ്ഞടിച്ചു.