മോണ്ടികാര്‍ലോ മാസ്‌റ്റേഴ്‌സ്: ആന്‍ഡി മറെ പുറത്ത്

Posted on: April 21, 2017 10:04 am | Last updated: April 21, 2017 at 2:39 pm

 
പാരീസ്: മോണ്ടികാര്‍ലോ മാസ്‌റ്റേഴ്‌സില്‍ ലോക ഒന്നാം നമ്പര്‍ താരമായ ആന്‍ഡി മറെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. സ്‌പെയിനിന്റെ ആല്‍ബര്‍ട്ട് റാമോസ് വിനോലസാണ് ബ്രീട്ടിഷ് താരത്തെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു താരത്തിന്റെ തോല്‍വി. സ്‌കോര്‍: 2-6 6-2 7-5. ആദ്യ സെറ്റില്‍ അനായാസം ജയിച്ചു കയറിയ മറെക്ക് രണ്ടും മുന്നും സെറ്റുകളില്‍ അടിപതറി. കൈക്കേറ്റ പരുക്കിനെ തുടര്‍ന്ന് ഒരു മാസത്തിന് ശേഷം കളത്തില്‍ തിരിച്ചെത്തിയ മറെയുടെ രണ്ടാം മത്സരമായിരുന്നു ഇത്. അതെ സമയം, ലോക രണ്ടാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജൊകോവിച്ചും നിലവിലെ ചാമ്പ്യനായ റാഫേല്‍ നദാലും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌പെയിനിന്റെ പാബ്ലോ ബുസ്റ്റയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ജൊകോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-2 4-6 6-4.
കളിമണ്‍ കോര്‍ട്ടില്‍ അന്‍പതാം കിരീടം ലക്ഷ്യം വെക്കുന്ന നദാല്‍ അലക്‌സാണ്ടര്‍ സ്വെരെവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്‌കോര്‍: 6-1, 6-1.