അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം മല്യക്ക് ജാമ്യം

Posted on: April 18, 2017 6:58 pm | Last updated: April 18, 2017 at 9:25 pm
SHARE

ലണ്ടന്‍: നാടകീയതകള്‍ക്കൊടുവില്‍ അറസ്റ്റിലായ ഇന്ത്യന്‍ വ്യവസായി വിജയ് മില്യക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം അനുവദിച്ചു. സ്‌കോട്ട്‌ലന്റ് യാര്‍ഡ് പോലീസാണ് ബ്രിട്ടീഷ് സമയം ചൊവ്വാഴ്ച്ച രാവിലെ ഒമ്പതരയോടെ മില്ല്യയെ അറസ്റ്റ് ചെയ്തത്.

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മില്യക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മൂന്ന് മണിക്കൂറാണ് മില്ല്യ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്.
രാജ്യത്തെ 17 ബാങ്കുകളില്‍ നിന്ന് 9400 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് രാജ്യസഭാംഗം കൂടിയായ മില്യ ലണ്ടനിലേക്ക് കടന്നുകളയുകയായിരുന്നു.

കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരം മില്യയെ വിട്ടുതരണമെന്ന് ഇന്ത്യ ബ്രിട്ടനോട് ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടിരുന്നു.

തന്റെ അറസ്റ്റ് ഇന്ത്യന്‍ മാധ്യമങ്ങളുടെ പതിവ് ആഘോഷമാണെന്ന് മില്യ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here