ശരീരം തളര്‍ന്നവര്‍ക്ക് മൊബൈല്‍ ടെക്‌നോളജി കോഴ്‌സ്

Posted on: April 5, 2017 2:48 pm | Last updated: April 5, 2017 at 2:13 pm

കോഴിക്കോട്: അപകടങ്ങളാലോ രോഗങ്ങളാലോ ശരീരം തളര്‍ന്നവര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്തി സ്വയം പ്രാപ്തരാക്കാന്‍ മൊബൈല്‍ ടെക്‌നോളജി കോഴ്‌സ് പഠിപ്പിക്കുന്നു. ജെ ഡി ടി ഓര്‍ഫനേജുമായി സഹകരിച്ച് പീപ്പിള്‍സ് ഫൗണ്ടേഷനാണ് കോഴ്‌സ് നടത്തുന്നത്. അര്‍ഹരായ പഠിതാക്കളെ കണ്ടെത്തുന്നതിന് 16, 17 തീയ്യതികളില്‍ വെള്ളിമാട്കുന്ന് ജെ ഡി ടിയില്‍ രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബ്രിഡ്‌കോ ആന്‍ഡ് ബ്രിട്‌കോയാണ് ഈ സംരംഭത്തിന് ആവശ്യമായ അധ്യാപകരെയും ഇതര സാങ്കേതിക സൗകര്യങ്ങളും ഒരുക്കുന്നത്. ആദ്യ ബാച്ചിന്റെ പരിശീലനം ജൂണ്‍ നാല് മുതല്‍ എല്ലാ ഞായറാഴ്ചകളിലും ജെ ഡി ടി ക്യാമ്പസില്‍ നടത്തും. അപേക്ഷാ ഫോറം ലഭിക്കാന്‍ 9895447272 എന്ന നമ്പറില്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ മെസേജ്/ വാട്‌സ്അപ്പ് വഴി അയക്കണം. പീപ്പിള്‍ ഫൗണ്ടേഷന്‍ ഓഫിസ്, തോട്ടത്തില്‍ ടെക്സ്റ്റയില്‍സ്, ജെ ഡി ടി ക്യാമ്പസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷാ ഫോറം ലഭിക്കും. ഫോണ്‍: 0495 2729600. വാര്‍ത്താസമ്മേളനത്തില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി സി പി ഹബീബ് റഹ്മാന്‍, ഡോ. പി സി അന്‍വര്‍, റഷീദ് തോട്ടത്തില്‍, കെ സുധീര്‍, കെ ഷാനവാസ് പങ്കെടുത്തു.