കാസര്‍കോട് ജില്ലയില്‍ കലാപമുണ്ടാക്കാനുള്ള ഗൂഡശ്രമം: സി പി എം

Posted on: March 23, 2017 10:48 pm | Last updated: March 23, 2017 at 9:49 pm

കാസര്‍കോട്: ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷത്തിലൂടെ കലാപമുണ്ടാക്കാനുള്ള ചില ശക്തികളുടെ ഗൂഡാലോചനയാണ് കാസര്‍കോട് പഴയചൂരിയിലെ മദ്‌റസാധ്യാപകന്‍ മുഹമ്മദ്‌റിയാസിന്റെ കൊലപാതകമെന്ന് സി പി എം കാസര്‍കോട് ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഉത്തരപ്രദേശിലും മംഗളൂരുവിലും പരീക്ഷിച്ച് വിജയിപ്പിച്ച വര്‍ഗീയധ്രൂവീകരണം കാസര്‍കോട് നടപ്പാക്കി കേരളമാകെ വ്യാപിപ്പിക്കാനുള്ള ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമായാണ് കൊലപാതകം.

കലാപത്തിലൂടെ ക്രമസമാധന നില തകരാറിലാണെന്ന പ്രചാരണം നടത്തി എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ചില ശക്തികള്‍ ലക്ഷ്യമിടുന്നത്. കൊലയാളികളെ പിടികൂടുന്നതിനൊപ്പം ഇതിന് പിന്നിലെ ഗൂഢലോചനയും പുറത്ത് കൊണ്ടുവരണം. യോഗത്തില്‍ പി വി കുഞ്ഞമ്പു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു, ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിച്ചു.