Connect with us

National

ഇന്ത്യന്‍ യുവതിക്ക് പാക് ഭര്‍ത്താവിന്റെ പീഡനം; സുഷമാ സ്വരാജ് ഇടപെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: പാക് പൗരനെ വിവാഹം ചെയ്ത് പാക്കിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ യുവതിക്ക് നാട്ടില്‍ തിരിച്ചെത്താന്‍ സഹായവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഹൈദരബാദുകാരി മുഹമദീയ ബീഗത്തിന്റെ മോചനത്തിനായാണ് മന്ത്രി ഇടപ്പെട്ടത്. ഭര്‍ത്താവ് കൂരപീഡനത്തിനരയാക്കുന്നുവെന്ന് കാണിച്ച് യുവതിയുടെ പിതാവ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിഷയം അന്വേഷിക്കാന്‍ വിശകാര്യ മന്ത്രി പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ സുരക്ഷ ഉറപ്പാക്കാനും ഹൈകമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കമ്മീഷന്‍ ഓഫീസ് ഉദ്യോഗസ്ഥരോട് ഇന്ത്യയിലേക്ക് തിരിച്ച് വരാനുള്ള ആഗ്രഹം യുവതി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇവരുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചു. എങ്കിലും, നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
ഒമാന്‍ പൗരനെന്ന് അവകാശപ്പെട്ട യൂനിസെന്ന വ്യക്തിക്ക് 12 വര്‍ഷം മുമ്പ് യുവതിയെ വിവാഹം ചെയ്തു നല്‍കിയത്. യൂനിസിന്റെ ഒമാനിലുണ്ടായിരുന്ന ജോലി നഷ്ടമായതോടെയാണ് ഇയാള്‍ പാക് പൗരനാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് യുവതിയുമായി ഇയാള്‍ പാക്കിസ്ഥാനിലേക്ക് പോകുകയായിരുന്നു. ഇയാളില്‍ നിന്ന് ക്രൂരമായ പീഡനങ്ങളാണ് യുവതിക്ക് ഏല്‍ക്കേണ്ടിവന്നത്. അഞ്ച് മക്കളാണ് ഇവര്‍ക്കുള്ളത്.
മകള്‍ കുട്ടികളൊടപ്പം ഇന്ത്യയില്‍ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് മുഹമദീയ ബീഗത്തിന്റെ മാതാവ് പ്രതികരിച്ചു. തന്റെ മകളെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ഇസ്‌ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷണ്‍ ഓഫീസിലെത്താന്‍ അവളുടെ ഭര്‍ത്താവ് സമ്മതിക്കുന്നില്ലെന്നും ബീഗത്തിന്റെ പിതാവ് പറഞ്ഞു.

 

Latest