Connect with us

Palakkad

യൂനിയനുകള്‍ക്കെതിരെ പ്രതിഷേധിച്ച് ജി ഡി എസ് ജീവനക്കാര്‍ ജോലിക്കെത്തി

Published

|

Last Updated

പട്ടാമ്പി: ഏഴാം ശമ്പള കമ്മീഷനിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ തപാല്‍ മേഖലയിലെ ഇടത് സംഘടനയായ എന്‍ എഫ് പി ഇ, കോണ്‍ഗ്രസ് സംഘടനയായ എഫ് എന്‍ പി ഒ എന്നീ തൊഴിലാളി യൂനിയനുകളും, കോണ്‍ഫെഡറേഷനും സംയുക്തമായി നടത്തിയ പണിമുടക്കില്‍ നിന്ന് പലക്കാട് ജില്ലയിലെ ജി ഡി എസ് ജീവനക്കാര്‍ വിട്ട് നിന്നു.
ജില്ലയിലെ ജി ഡി എസ് ജീവനക്കാര്‍ പങ്കെടുക്കാനിടയില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സിറാജ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ചരിത്രത്തിലാദ്യമായി ജി ഡി എസ് ജീവനക്കാര്‍ ഓഫീസുകള്‍ തുറന്നും, ജോലികള്‍ ചെയ്തും യൂനിയനുകള്‍ക്ക് നേരെ പ്രതിഷേധിച്ചത്.

ഏഴാം ശമ്പളകമ്മീഷന്‍ ജി ഡി എസ് ജീവനക്കാര്‍ക്ക് ബാധകമല്ല എന്ന കാരണത്താലാണ് ജി ഡി എസ് ജീവനക്കാര്‍ പണിമുടക്കില്‍ നിന്നും വിട്ട് നിന്നത്.മുന്‍ കാലങ്ങളില്‍ ഒറ്റപ്പാലം ഡിവിഷനിലെ രണ്ട് ഓഫീസുകളാവും ഏത് പണിമുടക്കിലും തുറന്ന് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എന്നാല്‍ ഇത്തവണ ഒറ്റപ്പാലം ഡിവിഷനിലെ 219 പോസ്റ്റോഫീസുകളില്‍ 30 എണ്ണം തുറന്നതായും,85% പേര്‍ പണിമുടക്കില്‍ പങ്കെടുത്തതായും, 15% പേര്‍ പണിമുടക്കാത്തവരായും ഉണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ഇതു തന്നെ തപാല്‍ മേഖലയിലെ യൂനിയനുകള്‍ക്ക് വരും കാലങ്ങളില്‍ തിരിച്ചടിയാവാന്‍ ഇട നല്‍കും. പട്ടാമ്പി ഡിവിഷനിലെ 72 ഓഫീസുകളില്‍ 18 എണ്ണം തുറന്ന് പ്രവര്‍ത്തിച്ചതും യൂനിയനുകളില്‍ സംസാരമായിട്ടുണ്ട്.
അരനൂറ്റാണ്ടുകാലമായി ജി ഡി എസ ജീവനക്കാര്‍ വിവിധ യൂനിയനുകള്‍ക്കൊപ്പം സമരത്തിനിറങ്ങിയിരുന്നു.എന്നാല്‍ ഇത്തവണ മാത്രമാണ് ജി ഡി എസ് ജീവനക്കാര്‍ യൂനിയനുകള്‍ക്ക് നേരെ തിരിഞ്ഞത്.അതാവട്ടെ വിജയവുമായി .ഇക്കാലമത്രയും ജി ഡി എസ് ജീവനക്കാരുടെ കാര്യത്തില്‍ എന്തേങ്കിലും പുരോഗതി നേടികൊടുക്കാന്‍ ഒരു യൂനിയനും കഴിഞ്ഞിട്ടില്ല. റഗുലര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കിയപ്പോഴും ജി ഡി എസ് ജീവനക്കാരുടെ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല.
ഇതിനിടയിലാണ് ഇന്നലെ ഏഴാം ശമ്പള കമ്മീഷന്റെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂനിയനുകള്‍ രംഗത്ത് വന്നത്. ഒരു യൂനിയന്റേയും, നേതാവിന്റേയും പിന്‍തുണയില്ലാതെയാണ് വാട്‌സ് അപ്പ് ഗ്രൂപ്പിലുള്ള ജി ഡി എസ് ജീവനക്കാര്‍ പണിമുടക്കില്‍ നിന്നും വിട്ട് നിന്നത്. അതു കൊണ്ടു തന്നെ എല്ലാ യൂണിയനുകള്‍ക്കും തിരിച്ചടിയായി ഒറ്റപ്പാലം ഡിവിഷന് പുറമെ, പാലക്കാട് ജില്ലയിലേയും, മലപ്പുറം, വയനാട്, എറണാംകുളം ജില്ലയിലെ ജി ഡി എസ് ജീവനക്കാരും പ്രതിഷേധത്തില്‍ കണ്ണികളായി.
ജി ഡി എസ് ജീവനക്കാരുടെ ഈ പ്രതിഷേധം ഭാവിയില്‍ കേരളമൊട്ടുക്കും വ്യാപിക്കാന്‍ സാധ്യതയുണ്ട്.ഇതിന് കാരണം വരിസംഖ്യയും മറ്റ് സംഭാവനകളും പിരിച്ച് യൂനിയന്‍ നേതൃത്വങ്ങള്‍ ജി ഡി എസ് ജീവനക്കാരെ ഇതുവരെ കബളിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നെന്നും, ജി ഡി എസ് ജീവനക്കാര്‍ക്ക് തപാല്‍ മേഖലയില്‍ നിന്നും മറ്റ് കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടേതു പോലുള്ള അവകാശങ്ങളോ, ആനുകൂല്യങ്ങളോ ഇല്ലെന്നതിരിച്ചറിവ് ജി ഡി എസ് ജീവനക്കാര്‍ക്ക് ബോധ്യപ്പെട്ടതുമാണ് പണിമുടക്കില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ഇടയാക്കിയത്.

 

---- facebook comment plugin here -----

Latest