Connect with us

Gulf

പ്രവാസികളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വെ

Published

|

Last Updated

അവധിക്കെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐ ആര്‍സി ടി സി) പുതുവല്‍സര ടൂര്‍ പാക്കേജ് പ്രചാരണം തുടങ്ങി. ഭാരത് ദര്‍ശന്‍ ട്രെയിന്‍ ടൂര്‍ ജനുവരി 21ന് കേരളത്തില്‍നിന്ന് ആരംഭിക്കും. ഹൈദരാബാദ്, അലഹബാദ്, വാരണാസി (കാശി), ഗയ, കൊല്‍ക്കത്ത, പുരി, കൊണാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു 31 ന് മടങ്ങിയെത്തും. ഭക്ഷണം, ഡോര്‍മിറ്ററി താമസം, വാഹനങ്ങള്‍, ടൂര്‍ എസ്‌കോര്‍ട്ട്, സെക്യൂരിറ്റി എന്നിവയുടെ സേവനമുണ്ടാകും. 9,200 രൂപ മുതലാണ് നിരക്കുകള്‍.

ആഭ്യന്തര വിമാനയാത്രാ പാക്കേജുകളും ഉണ്ട്. അമേസിംഗ് ഹൈദരാബാദ് ജനുവരി 12ന് പുറപ്പെടും. ഗോല്‍കൊണ്ട ഫോര്‍ട്ട്, ലുംബിനി ഗാര്‍ഡന്‍സ്, ബിര്‍ളാ മന്ദിര്‍, സലര്‍ജംഗ് മ്യൂസിയം, ചൗമഹല പാലസ്, ലാഡ് ബസാര്‍, ചാര്‍മിനാര്‍, മക്ക മസ്ജിദ്, രാമോജി ഫിലിം സിറ്റി എന്നിവ സന്ദര്‍ശിക്കും. ടിക്കറ്റ് നിരക്ക് 16,986 മുതല്‍. ഗോള്‍ഡന്‍ ട്രയാംഗിള്‍ ഓഫ് കര്‍ണാടക (ബാംഗളൂര്‍, മൈസൂര്‍, കൂര്‍ഗ്) ജനുവരി 25ന് കൊച്ചിയില്‍നിന്നു പുറപ്പെടും. ടിപ്പു കൊട്ടാരം, ബുള്‍ ടെംപിള്‍, ലാല്‍ ബാഗ് ഉദ്യാനം, ഇസ്‌കോണ്‍ ടെംപിള്‍ കൂര്‍ഗ്, കാവേരി നിസര്‍ഗധാമ ദ്വീപ്, തലക്കാവേരി, ത്രിവേണീ സംഗമം, മൈസൂര്‍ മൃഗശാല, സെന്റ് ഫിലോമിന ചര്‍ച്ച്, മൈസൂര്‍ കൊട്ടാരം, വൃന്ദാവന്‍ ഗാര്‍ഡന്‍, ചാമുണ്ഡി ഹില്‍സ്, ശ്രീരംഗപട്ടണം തുടങ്ങിയവ സന്ദര്‍ശിക്കും.

Latest