തൊട്ടാല്‍ പൊടിയുന്ന രണ്ടായിരം രൂപ നോട്ടുമായി വീട്ടമ്മ കുടുങ്ങി

Posted on: December 14, 2016 4:04 pm | Last updated: December 14, 2016 at 4:05 pm
കണ്ണൂരിലെ വീട്ടമ്മക്ക് ലഭിച്ച തൊട്ടാൽ പൊടിയുന്ന നോട്ട് ( ചിത്രത്തിന് കടപ്പാട് മനോരമ ഒാൺലെെൻ)

കണ്ണൂര്‍: ഒന്ന് തൊടുകയേ വേണ്ടൂ. നോട്ട് പൊടിഞ്ഞുപോകും. കണ്ണൂരിലെ തളിപ്പറമ്പ് മുക്കോലയിലെ ശരീഫ എന്ന വീട്ടമ്മക്കാണ് ഫെഡറല്‍ ബാങ്കില്‍ നിന്ന് തൊട്ടാല്‍ പൊടിയുന്ന രണ്ടായിരം രൂപ നോട്ട് ലഭിച്ചത്. ബാങ്കില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ചപ്പോള്‍ ലഭിച്ച നോട്ടുകളില്‍ ഒന്നാണ് തൊടുമ്പഴേക്കും പൊടിഞ്ഞുപോകുന്നത്. പരാതിയുമായി ബാങ്കിലെത്തിയപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തിയതോടെ വീട്ടമ്മ ശരിക്കും വെട്ടിലായിരിക്കുകയാണ്.

നോട്ട് തങ്ങള്‍ നല്‍കിയതല്ലെന്നാണ് ഫെഡറല്‍ ബാങ്ക് അധികൃതരുടെ വാദം. പിന്നീട് എസ്ബിഐ ശാഖയില്‍ ചെന്നപ്പോള്‍ റിസര്‍വ് ബാങ്ക് കൗണ്ടറില്‍ കൊടുക്കാനായിരുന്നുവത്രെ നിര്‍ദേശം.