വസീം അക്രം അടുത്ത ഐ പി എല്ലിനില്ല

Posted on: December 11, 2016 7:21 am | Last updated: December 11, 2016 at 7:56 am

ന്യൂഡല്‍ഹി: അടുത്ത ഐ പി എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവരുടെ ബൗളിംഗ് കോച്ചും ടീം ഉപദേശകനുമായ വസീം അക്രത്തിന്റെ സാന്നിധ്യം നഷ്ടമാകും. ഏറ്റെടുത്ത മറ്റു ചില ഉത്തരവാദിത്വങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ളതിനാല്‍ 2017ലെ ഐ പി എല്‍ മത്സരങ്ങളില്‍ ടീമിനൊപ്പമുണ്ടാകില്ലെന്ന് അക്രം ടീം മാനേജ്‌മെന്റിനെ അറിയിച്ചു.

അവസാന ഏഴ് സീസണുകളില്‍ വസീം അക്രം കൊല്‍ക്കത്തക്കൊപ്പമുണ്ടായിരുന്നു. 2012ലും 2014ലും നൈറ്റ് റൈഡേഴ്‌സിന് കിരീടം നേടാനും കഴിഞ്ഞു. പാക്കിസ്ഥാന് വേണ്ടി 414 ടെസ്റ്റും 502 ഏകദിനവും അക്രം കളിച്ചിട്ടുണ്ട്.