ഫൈസല്‍വധം: ഒരാള്‍ കൂടി കസ്റ്റഡിയില്‍

Posted on: November 23, 2016 10:37 am | Last updated: November 23, 2016 at 10:37 am
SHARE

arrest168തിരൂരങ്ങാടി: കൊടിഞ്ഞിയിലെ ഫൈസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി കസ്റ്റഡിയില്‍. നേരത്തെ കസ്റ്റഡിയിലെടുത്ത നാല് പേരടക്കം അഞ്ച് പേരെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ നേതൃത്വത്തിലാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതെന്ന് കരുതപ്പെടുന്നു.

എന്നാല്‍ കൊലപാതക കൃത്യം നടത്തിയവരെ ഇതുവരെയും പിടികൂടാനായിട്ടില്ല. സംഘ് പരിവാര്‍ കേന്ദ്രങ്ങള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി അന്വേഷണ സംഘത്തിന് വ്യക്തമായ തളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവരെ പിടികൂടാന്‍ ഇതുവരെയും സാധിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here