Connect with us

National

കേന്ദ്ര നടപടി ജനത്തെ പ്രയാസപ്പെടുത്തുന്നതെന്ന് ചിദംബരം

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മരവിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. കള്ളപ്പണത്തിന്റെ പേരിലാണ് ഈ നടപടിയെങ്കില്‍ പുതിയ രണ്ടായിരം രൂപയുടെ നോട്ടിറക്കാനുള്ള തീരുമാനം എന്തിനാണെന്നും ഇത് ആളുകളെ ബുദ്ധിമുട്ടാക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു. യു പി എ സര്‍ക്കാറിന്റെ കാലത്ത് ഇത്തരത്തില്‍ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായിരുന്നുവെങ്കിലും ഇതുകൊണ്ടുള്ള സാമ്പത്തിക നേട്ടം കുറവായതിനാല്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നുവെന്ന് മുന്‍കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിംദംബരം പറഞ്ഞു.
പുതിയ രണ്ടായിരം നോട്ടുകള്‍ കൊണ്ടുവരാനുള്ള തീരുമാനം ഞെട്ടിക്കുന്നതാണ്. ഈ നടപടിക്കെങ്ങനെ കള്ളപ്പണത്തെ തടയാനാകും. കള്ളപ്പണവും സമ്പത്തും തിട്ടപ്പെടുത്തിയിട്ടില്ലെങ്കില്‍ അതെങ്ങനെ രണ്ടായിരം രൂപ നോട്ടില്‍ ഒളിപ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. നോട്ടുകള്‍ മരവിപ്പിക്കുമ്പോഴുള്ള പ്രയാസം എങ്ങനെ അതീവ സുരക്ഷാ ക്രമീകരങ്ങളുള്ള നോട്ടുകള്‍ ഇറക്കുന്നതിലൂടെ മറികടക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.