വടക്കാഞ്ചേരി പീഡനകേസ്: ഇരകളുടെ കുറ്റം പറയേണ്ടവരല്ല സി.പി.എമ്മുകാരെന്ന് ജി.സുധാകരന്‍

Posted on: November 8, 2016 11:14 am | Last updated: November 8, 2016 at 1:56 pm

g-sudakaranകായംകുളം: വടക്കാഞ്ചേരി പീഡനകേസിലെ ഇരയുടെ പേര് വെളുപ്പെടുത്തിയ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ഇരകളുടെ കുറ്റം പറയേണ്ടവരല്ല സി.പി.എമ്മുകാരെന്ന് സുധാകരന്‍ പറഞ്ഞു.

ഇര കുഴപ്പക്കാരാണെങ്കില്‍ അവരെ തിരുത്തേണ്ടവരാണ് പാര്‍ട്ടിക്കാര്‍. കുറ്റം പറയുന്നത് സി.പി.എമ്മിനെ ശൈലിക്ക് ചേര്‍ന്നതല്ല. നല്ല സഖാക്കളാണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കേണ്ടതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

പീഡന കേസില്‍ പ്രതിയായ ജയന്തന്‍ ഒരു നല്ല സഖാവല്ല. ജയന്തന്‍ നേരത്തെ തന്നെ കുഴപ്പക്കാരനായിരുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.