അഴിമതി നിര്‍മാര്‍ജനത്തെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം: മുഖ്യമന്ത്രി

Posted on: October 31, 2016 11:19 am | Last updated: October 31, 2016 at 7:13 pm
SHARE
Thiruvananthapuram: Kerala CM Pinarayi Vijayan addresses the press in Thiruvananthapuram on Thursday. PTI Photo (PTI6_9_2016_000108B) *** Local Caption ***
Thiruvananthapuram: Kerala CM Pinarayi Vijayan addresses the press in Thiruvananthapuram on Thursday. PTI Photo (PTI6_9_2016_000108B) *** Local Caption ***

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ ചില കോണുകളില്‍നിന്ന് ശ്രമം നടക്കുന്നുവെന്നും അത് ഫലത്തില്‍ അഴിമതിയെ സഹായിക്കലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ രാമവര്‍മപുരം പൊലിസ് അക്കാദമിയില്‍ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഴിമതിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നീക്കങ്ങള്‍ തുടങ്ങിയിട്ടില്ല. അഴിമതിക്കാരോട് മൃദു സമീപനമില്ല. ജനത്തിന് നല്ല ജീവിതം ഉറപ്പു വരുത്താനുള്ള കാവലാളായാണ് പൊലിസ് പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here