നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി നഗരസഭ പൊളിച്ചുനീക്കി

Posted on: October 27, 2016 3:02 pm | Last updated: October 27, 2016 at 3:02 pm
SHARE

mamukoyaകോഴിക്കോട്: അനധികൃത കയ്യേറ്റമെന്ന് ആരോപിച്ച് നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി നഗരസഭ അധികൃതര്‍ പൊളിച്ചുനീക്കി. വഴി അനധികൃതമായി കയ്യേറി കൊണ്‍ക്രീറ്റ് ചെയ്തതാണെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ അധികൃതരെത്തി വഴി പൊളിച്ചു നീക്കിയത്.

എന്നാല്‍ താന്‍ യാതൊരു കയ്യേറ്റവും നടത്തിയിട്ടില്ലെന്ന് മാമുക്കോയ പ്രതികരിച്ചു. ആ സമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ തന്റെ അടുത്ത് ഇക്കാര്യം പറയാനുള്ള സാമാന്യ മര്യാദ പോലും പോലീസ് കാണിച്ചില്ലെന്നും മാമുക്കോയ പറഞ്ഞു. കയ്യേറ്റം നടത്തിയെന്ന് കാണിച്ചോ പൊളിച്ചുമാറ്റാന്‍ പോവുകയാണെന്ന് പറഞ്ഞുകൊണ്ടോ ഉള്ള യാതൊരു നോട്ടീസും തനിക്ക് ലഭിച്ചിരുന്നില്ലെന്നും മാമുക്കോയ പറഞ്ഞു.