Connect with us

Kerala

കുട്ടനാട്ടില്‍ പക്ഷിപ്പനി മാരകമല്ലെന്ന് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം: കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും പക്ഷിപ്പനിക്ക് ഇടയാക്കിയ വൈറസുകള്‍ മാരകസ്വഭാവമുള്ളതല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. ഇത് മനുഷ്യനിലേക്ക് പെട്ടന്ന് പടരുന്നതല്ല. ഇത്തവണം 1500ല്‍ താഴെ താറാവുകളെ മാത്രമേ കൊല്ലേണ്ടി വന്നിട്ടുള്ളൂ. കഴിഞ്ഞ തവണ ഏകദേശം രണ്ട് ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

പക്ഷിപ്പനി തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ദ്രുതകര്‍മ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കുട്ടനാട് മേഖലയില്‍ 10 ദിവസത്തേക്ക് താറാവ് വില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് സബ്മിഷനായി ഇക്കാര്യം ഉന്നയിച്ചപ്പോള്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

അതേസമയം മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. പക്ഷിപ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ മുന്‍കരുതല്‍ നടപടികള്‍ എടുക്കണമായിരുന്നുവെന്നും പ്രതിപക്ഷം പറഞ്ഞു.