സ്ഥാനമൊഴിയാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു: ജേക്കബ് തോമസ്

Posted on: October 19, 2016 10:30 am | Last updated: October 19, 2016 at 12:29 pm
ജേക്കബ് തോമസ്്
ജേക്കബ് തോമസ്്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന നിലപാടില്‍ ഉറച്ച് ഡിജിപി ജേക്കബ് തോമസ്. സ്ഥാനമൊഴിയാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു. ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോക്ക് കത്ത് നല്‍കിയത്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ വിശ്വാസ്യത നിയമസഭയില്‍ ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഡയറക്ടര്‍ ജേക്കബ് തോമസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് സര്‍ക്കാറിന് കത്ത് നല്‍കിയത്.

അതേസമയം ജേക്കബ് തോമസിന് മാറ്റേണ്ടെന്നാണ് സിപിഎം തീരുമാനം. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും സീതാറാം യെച്ചൂരിയുമായി ചര്‍ച്ച നടത്തി.