സംസ്ഥാനത്ത് കടുത്ത ഊര്‍ജ പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Posted on: October 11, 2016 7:58 pm | Last updated: October 11, 2016 at 7:58 pm

kadakampalli-surendranതിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ഊര്‍ജ പ്രതിസന്ധിയാണെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ വേനല്‍കാലത്ത് പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും ഉണ്ടാകില്ല. കേന്ദ്രസര്‍ക്കാറിന്റെ ഊര്‍ജനയം സംസ്ഥാനത്തിന് വെല്ലുവിളിയാണ്. വലിയ പദ്ധതികളില്ലാതെ കേരളത്തിന് മുന്നോട്ട് പോവാനാവില്ല. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുമെന്നും മന്ത്രി കടകംപള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.