സ്വാശ്രയ പ്രശ്‌നം: യുഡിഎഫ് സമര രീതി ശരിയല്ലെന്ന് മാണി

Posted on: October 1, 2016 5:02 pm | Last updated: October 1, 2016 at 9:06 pm
SHARE

MANIകണ്ണൂര്‍: സ്വാശ്രയ പ്രശ്‌നത്തില്‍ യുഡിഎഫിന്റെ സമര രീതി ശരിയല്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി. തുടര്‍ച്ചയായി നിയമസഭ സ്തംഭിപ്പിച്ചുകൊണ്ട് നടത്തുന്ന സമരം അംഗീകരിക്കാനാവില്ല.

അതേസമയം സ്വാശ്രയ ഫീസ് വര്‍ധനവില്‍ കേരള കോണ്‍ഗ്രസിന് പ്രതിഷേധമുണ്ടെന്നും മാണി പറഞ്ഞു. ഫീസ് വര്‍ധനവ് നീതീകരിക്കാനാവില്ല. പ്രതിഷേധം അറിയിക്കേണ്ടത് സഭയിലാണ്. അതിന് സഭയുടെ പ്രവര്‍ത്തനം നടക്കണം. സഭ സ്തംഭിപ്പിക്കുന്നതിനോട് കേരള കോണ്‍ഗ്രസിന് എതിര്‍പ്പാണെന്നും മാണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here