സ്‌കൂള്‍ ഗതാഗതത്തില്‍ കൂടുതല്‍ സുരക്ഷ വേണം: ശൈഖ് മുഹമ്മദ്

Posted on: October 1, 2016 4:56 pm | Last updated: October 1, 2016 at 4:56 pm
SHARE

abudabiഅബുദാബി: സ്‌കൂള്‍ ഗതാഗത ത്തിന് കൂടുതല്‍ സുരക്ഷ ഏര്‍പെടുത്തണമെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. മുസഫയില്‍ ബസ്സപകടത്തില്‍ 47 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ശൈഖ് മുഹമ്മദ് അധികൃതര്‍ക്ക് ഇതു സംബന്ധമായി നിര്‍ദേശം നല്‍കിയത് വിദ്യാര്‍ഥികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും അതീവ പ്രധാന്യം കല്‍പിക്കണം. അപകടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികളുടെ അവസ്ഥ ശൈഖ് മുഹമ്മദ് ആരാഞ്ഞു. മുസഫ പാലത്തിനു സമീപം ഖലീജ് അല്‍ അറബി സ്ട്രീറ്റിലാണ് കഴിഞ്ഞ ദിവസം ബസ്സുകള്‍ കൂട്ടിയിടിച്ചത്.
25 വിദ്യാര്‍ഥികളെ പ്രാഥമിക ശുശ്രൂഷനല്‍കി വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അബുദാബി പോലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി അല്‍ ദാഹിരി വിദ്യാര്‍ഥികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here