തെരുവുനായ്ക്കളെ തളക്കാന്‍ സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍

Posted on: August 22, 2016 8:14 pm | Last updated: August 23, 2016 at 11:22 am
SHARE

street dogs

തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ശന ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉടന്‍ നടപടികള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളില്‍ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് സെപ്തംബര്‍ ഒന്നു മുതല്‍ തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കും. ഇതിനായി പ്രത്യേക വന്ധ്യംകരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഒക്‌ടോബര്‍ ഒന്നു മുതല്‍ വിശദമായ പദ്ധതി തയ്യാറാക്കി സംസ്ഥാന വ്യാപകമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയമാനുസൃതമായി തെരുവുനായ നിയന്ത്രണ നടപടികള്‍ ആരംഭിക്കും.
പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം അതാത് ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ നായകളെ പിടികൂടി പ്രത്യേക ക്യാമ്പുകളില്‍ എത്തിച്ച് വന്ധ്യംകരണം നടത്തും. ഇവക്ക് ആവശ്യമായ സംരക്ഷണവും ചികിത്സയും നല്‍കും. ഇതിനായി മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ക്കു പുറമേ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയോഗിക്കും.
അനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. എല്ലാ ജില്ലാ ഫാമുകളിലും ഇത്തരത്തില്‍ പിടികൂടുന്ന നായകളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തും. മുഴുവന്‍ മൃഗക്ഷേമ സംഘടനകളെയും രജിസ്റ്റര്‍ ചെയ്യിക്കും.
പരിശീലനം സിദ്ധിച്ച നായപിടുത്തക്കാരെ കണ്ടെത്തി തെരുവുനായകളെ പിടികൂടുന്നത് അടിയന്തരമായി നടപടി ആരംഭിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പദ്ധതി നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളുടെ യോഗം വിളിക്കും. മാസത്തില്‍ പത്ത് ദിവസമെങ്കിലും ഓരോ ബ്ലോക്ക് അടിസ്ഥാനത്തില്‍ നായകളുടെ വന്ധ്യംകരണ ക്യാമ്പ് നടത്താനുള്ള സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു.
യോഗത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ, മൃഗസംരക്ഷണ മന്ത്രി കെ രാജു, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഐ ടി സെക്രട്ടറി എം ശിവശങ്കര്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ്, സ്‌പെഷ്യല്‍ സെക്രട്ടറി വി കെ ബേബി, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍ എന്‍ ശശി, കുടുംബശ്രീ ഡയറക്ടര്‍ എസ്. ഹരികിഷോര്‍ സംബന്ധിച്ചു.
ന്ന നായക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന ചുമതല മൃഗക്ഷേമ സംഘടനകള്‍ക്കായിരിക്കും. മുഴുവന്‍ മൃഗക്ഷേമ സംഘടനകളേയും രജിസ്റ്റര്‍ ചെയ്യിക്കും. പരിശീലനം ലഭിച്ച നായപിടുത്തക്കാരെ കണ്ടെത്തി തെരുവുനായ്ക്കളെ പിടികൂടുന്നത് അടിയന്തരമായി ആരംഭിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here