Connect with us

Kozhikode

പുതുമയാര്‍ന്ന പദ്ധതികളുമായി എസ് വൈ എസ് ലീഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു

Published

|

Last Updated

കോഴിക്കോട്: പുതുതലമുറയില്‍ ധാര്‍മികോത്തേജനം ലക്ഷ്യമാക്കിയുള്ള വൈവിധ്യമാര്‍ന്ന കര്‍മപദ്ധതികളോടെ എസ് വൈ എസ് ലീഡേഴ്‌സ് സമ്മിറ്റിന് തിരശ്ശീല വീണു. മലീമസമായ സാമൂഹിക ചുറ്റുപാടില്‍ സര്‍വതല സ്പര്‍ശിയായ ദഅ്‌വതിന്റെ പ്രയോഗിക പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കിയ സമ്മിറ്റില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കുന്നതിന് വിപുലമായ കര്‍മരേഖയും തയ്യാറാക്കി കുറ്റമറ്റ സംഘടനാ രീതിയും ശക്തവും സംഘടിതവുമായ ക്യാബിനറ്റ് സിസ്റ്റം യൂനിറ്റ് തലം വരെ വ്യാപിക്കുന്നതിനും സമയബന്ധിതമായ കര്‍മപദ്ധതി തയ്യാറാക്കി.
ദഅ്‌വ, സാമൂഹിക ക്ഷേമം, അഡ്മിനിസ്‌ട്രേഷന്‍, ഓര്‍ഗനൈസിംഗ്, പൊതുഭരണം എന്നീ വകുപ്പുകളിലായി അടുത്ത ആറ് മാസത്തേക്കുള്ള സമഗ്ര ചര്‍ച്ചയും പഠനവും നടന്നു.
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മജീദ് കക്കാട്, എ മുഹമ്മദ് പറവൂര്‍, സയ്യിദ് ത്വാഹ സഖാഫി, അബ്ദുലത്വീഫ് സഅദി പഴശ്ശി, എം വി സിദ്ദീഖ് സഖാഫി പാലക്കാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, സ്വാദിഖ് വെളിമുക്ക്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി വിവിധ വകുപ്പുകളുടെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Latest