Connect with us

Saudi Arabia

ഒ ഐ സി സി പ്രവാസി സേവന കേന്ദ്ര നേതാക്കള്‍ സന്ദര്‍ശിച്ചു

Published

|

Last Updated

ഒ. ഐ സി സി പ്രവാസി സേവന കേന്ദ്ര സന്ദര്‍ശിച്ചു കൊണ്ട്
മലപ്പുറം പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിയാസ് മുക്കോളി സംസാരിക്കുന്നു.

ജിദ്ദ: സൗജന്യമായി സേവനം നല്‍കുക എന്നത് അപ്രാപ്യമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് സാദ്ധ്യമായ സഹായം നല്‍കുന്ന ഒ ഐ സി സി യുടെ ഉദ്ധ്യമം മാനുഷിതത്വത്തിന്റെ മഹനീയ മുഖമാണെന്ന് മലപ്പുറം പര്‍ലമെന്റ് മണ്ഡലം യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിയാസ് മുക്കോളി പറഞ്ഞു. ഒ ഐ സി സി ജിദ്ദ വെസ്‌റ്റേണ്‍ റിജ്‌നാല്‍ കമ്മിറ്റിയുടെ പ്രവാസി സേവന കേന്ദ്ര സന്ദര്‍ശിച്ച് പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു റിയാസ്. യുവക്കള്‍ കുടുതല്‍ സേവന രംഗത്തേയ്ക്ക് കടന്നു വരണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ യുവജന ക്ഷേമ ബോര്‍ഡ് അംഗം കുടിയായ അദ്ദേഹം പറഞ്ഞു.
മുന്ന് പാതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജിദ്ദയില്‍ രൂപം നല്‍കിയ ഈ സംഘടന ഇപ്പോഴും അതിന്റെ സേവന പാതയില്‍ നന്മയുടെ അടയാളപെടുത്തലുകളുമായി മുന്നോട്ടു പോകുന്നു എന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നു പഴയ കാല കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന ഒ.കരീം മാസ്റ്റര്‍ പറഞ്ഞു. റിജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ. ടി. എ. മുനീര്‍ അധ്യക്ഷം വഹിച്ചു. അരീക്കോട് മണ്ഡലം യുത്ത് കൊണ്‍ഗ്രസ് പ്രസിഡന്റ് നൗഫല്‍ കല്ലട, ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ. എം. ഷരീഫ് കുഞ്ഞു, സക്കീര്‍ ഹുസൈന്‍ എടവണ്ണ, ജോഷി വര്‍ഗീസ്, നൗഷാദ് അടൂര്‍, ഷൂക്കുര്‍ വക്കം, സമദ്, രാജശേകാരന്‍ അഞ്ചല്‍, അബ്ദുറഹീം ഇസ്മയില്‍, ഇസ്മയില്‍ നീരാട്, മുജീബ് മുത്തേടത്ത്, മുജീബ് തൃത്താല, ഹാഷീം പി. പി., അസാബ് വര്‍ക്കല, സഹീര്‍ മാഞ്ഞാലി, സൃതസേനന്‍ കളരിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest