എം എ എം ഒ കോളജ് അലുംനി ജി സി സി കുടുംബ സംഗമം ദോഹയില്‍

Posted on: March 22, 2016 9:19 pm | Last updated: March 22, 2016 at 9:19 pm
എം എ എം ഒ കോളജ് അലുംനി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു
എം എ എം ഒ കോളജ് അലുംനി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ: മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ് മുക്കം അലുംനിയുടെ ജി സി സി തല കുടുംബ സംഗമം ദോഹയില്‍ നടത്തുമെന്ന് ഖത്വര്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എം എ എം ഒ പൂര്‍വ വിദ്യാര്‍ഥിയും ഐ എ എസ് ഉദ്യോഗസ്ഥനുമായ ശിഹാബ്, കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ പി അബ്ദുര്‍റഹിമാന്‍, മാമോക് അലുംനി ഗ്ലോബല്‍ പ്രസിഡന്റ് ഹസനുല്‍ ബന്ന വിവിധ രാജ്യങ്ങളില്‍ ഉള്ള അലുംനി മെമ്പര്‍മാര്‍ പങ്കെടുക്കും. കോളജിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനൊപ്പം സാമൂഹിക, സാംസ്‌കാരിക വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനാണ് അലുംനികള്‍ ശ്രമിച്ചു വരുന്നതെന്നും ഖത്വറില്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസില്‍ പങ്കെടുത്തും മറ്റു അവശ്യ സന്ദര്‍ഭങ്ങളില്‍ സേവനങ്ങള്‍ നല്‍കിയും പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി ഭാരാവാഹികള്‍ പറഞ്ഞു. മാസത്തിലൊരിക്കല്‍ ഹമദ് ആശുപത്രി റീഹാബിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് മലയാളികളായ രോഗികള്‍ക്ക് സേവനം ചെയ്യും. കോളജില്‍ പഠിക്കുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി വരുന്നു. കോളജിന്റെ ലൈബ്രറി സമുച്ഛയത്തിനു വേണ്ടി സംഭാവന ചെയ്തു.
ഈയടുത്ത് നാക് അക്രഡിറ്റേഷന്‍ ലഭിച്ച കോളജിന്റെ പുരോഗതിക്കു വേണ്ടി നിലകൊള്ളുന്നതിനൊപ്പം പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ കൂട്ടായ്മയിലൂടെ സാമൂഹിക പ്രവര്‍ത്തനത്തിനാണ് ശ്രമിക്കുന്നതെന്നും രക്ഷാധികാരികളായ യൂനുസ് സലിം വാപാട്ട്, എ എം അശ്‌റഫ്, മുര്‍ശിദ് കെ ടി, ഇഖ്ബാല്‍, മുഹമ്മദ്, അബ്ബാസ് മുക്കം, ഖത്വര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അശ്‌റഫ് മുക്കം, ജന. സെക്രട്ടറി ഫാഇസ് സി എം ആര്‍, പി ആര്‍ സെക്രട്ടറി അമീന്‍ കൊടിയത്തൂര്‍, ശാഫി ചെറൂപ്പ, സമീര്‍, നാസിഫ് പങ്കെടുത്തു.