മല്യയുടെ കിങ്ഫിഷര്‍ ഹൗസ് ലേലത്തിനെടുക്കാന്‍ ആളില്ല

Posted on: March 17, 2016 1:10 pm | Last updated: March 17, 2016 at 8:53 pm
SHARE

vijay malyaന്യൂഡല്‍ഹി: വായ്പ കുടിശ്ശിക തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട, വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസിന്റെ ലേലം നിര്‍ത്തിവെച്ചു . ഇതേ തുടര്‍ന്ന് ഓണ്‍ലൈന്‍ ലേലം എസ്.ബി.ഐ ഉപേക്ഷിച്ചു. കിംങ് ഫിഷര്‍ ഹൗസിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച വിലയില്‍ ലേലത്തിലെടുക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്നാണ് ലേലം ഉപേക്ഷിച്ചത്. മുംബൈ വിമാനത്താവളത്തിനടുത്തുള്ള കിങ്ഫിഷര്‍ ഹൗസിന് 150 കോടിയായിരുന്നു അടിസ്ഥാന വിലയിട്ടത്

മുംബൈ അന്ധേരിയിലെ മല്യയുടെ കമ്പനി ഓഫീസായിരുന്ന കിങ്ഫിഷര്‍ ഹൗസ് ഇന്നു രാവിലെയാണ് എസ്.ബി.ഐ ലേലത്തില്‍ വെച്ചത്.
2,401.7 സ്‌ക്വയര്‍ ഫീറ്റാണ് കിങ്ഫിഷര്‍ ഹൗസിന്റെ വിസ്തീര്‍ണം. സറ്റേറ്റ് ബാങ്കിന് ഉള്ള 1623 കോടി ഉള്‍പ്പെടെ 9000 കോടി രൂപയാണ് മല്യ വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. ഇതിന് പുറമെ സേവന നികുതി വിഭാഗത്തിന് 812 കോടിയും നല്‍കാനുണ്ട്. 1623 കോടി രൂപയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മല്യയ്ക്ക് വായ്പ നല്‍കിയിരുന്നത്. സര്‍ഫാസി നിയമം പ്രകാരം സര്‍ക്കാര്‍ കമ്പനിയായ എംഎസ്റ്റിഎസ് ലിമിറ്റഡ്, ഓണ്‍ലൈന്‍ വഴിയാണ് ലേലത്തിനുവെച്ചത്.

2005 മെയില്‍ തുടങ്ങിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഒരു ഘട്ടത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിമാന കമ്പനിയായിരുന്നു. പിന്നീട് സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് 2012 ഒക്ടോബറില്‍ ഇതിന്റെ ലൈസന്‍സ് റദ്ദാക്കപ്പെടുകയുമായിരുന്നു. ഗോവയിലുള്ള കിങ് ഫിഷര്‍വില്ലയും വരും ദിവസങ്ങളില്‍ ലേലം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here