മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും

Posted on: March 16, 2016 12:11 pm | Last updated: March 16, 2016 at 12:11 pm

mother theresaവത്തിക്കാന്‍ സിറ്റി: മദര്‍ തെരേസയെ സെപ്തംബര്‍ നാലിന് നടക്കുന്ന ചടങ്ങില്‍ റോമന്‍ കത്തോലിക്ക് ചര്‍ച്ച് വിശുദ്ധയായി പ്രഖ്യാപിക്കും. മാര്‍പാപ്പ തന്നെയാണ് ഇന്നലെ ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിസംബറില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. 1997ല്‍ തന്റെ 87മത്തെ വയസ്സിലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുകൂടിയായ മദര്‍ തെരേസ അന്തരിച്ചത്. ഇപ്പോള്‍ മാസിഡോണയില്‍ സ്ഥിതിചെയ്യുന്ന സ്‌കോപ്‌ജെയില്‍ ജനിച്ച ആഗ്നസ് ആണ് പിന്നീട് മദര്‍തെരേസയായി അറിയപ്പെട്ടത്. 1950കളില്‍ കൊല്‍ക്കത്തയിലെ തെരുവുകളില്‍ കഴിയുന്ന ദരിദ്രരെ സഹായിക്കാനായി മിഷനറീസ് ഓഫ് ചാരിറ്റിയെന്ന ധര്‍മസ്ഥാപനം തുടങ്ങുകയായിരുന്നു. പിന്നീടുള്ള തന്റെ ജീവിതം ഇവര്‍ പാവങ്ങള്‍ക്കായി നീക്കിവെച്ചു. തെരുവില്‍ കഴിയുന്നവരുടെ മാലാഖയായി ആറിയപ്പെട്ടിരുന്ന മദര്‍ തെരേസക്ക് 1979ലാണ് നൊബേല്‍ സമ്മാനം ലഭിക്കുന്നത്.