നല്ല ഭരണത്തില്‍ കേരളം ഒന്നാമതെന്ന് റിപ്പോര്‍ട്ട്

Posted on: March 13, 2016 8:00 pm | Last updated: March 14, 2016 at 9:16 am

secretariate1തിരുവനന്തപുരം: രാജ്യത്ത് നല്ല ഭരണം നടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതെന്ന് റിപ്പോര്‍ട്ട്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് അഫയേഴ്‌സ് സെന്റര്‍ എന്ന എന്‍ജിഒ നടത്തിയ സര്‍വേയിലാണ് കേരളം ഒന്നാമതെത്തിയത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക, സാമൂഹിക, അടിസ്ഥാന സൗകര്യ വികസനം മുതലായവ അടിസ്ഥാനമാക്കിയാണ് നല്ല ഭരണത്തിന്റെ ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എംഎന്‍ വെങ്കടാചലയ്യയാണ് സര്‍വേ ഫലം പ്രഖ്യാപിച്ചത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മഹാരാഷ്ട്ര നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഗുജറാത്ത് അഞ്ചാം സ്ഥാനത്താണ്. പരമ്പരാഗതമായി സ്ത്രീകള്‍ക്ക് ഉയര്‍ന്ന സ്ഥാനം, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ പുരോഗതി എന്നിവയെല്ലാം കേരളത്തിന്റെ നേട്ടത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണ്.