ഛത്തീസ് ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: March 12, 2016 11:55 am | Last updated: March 12, 2016 at 6:14 pm

bsf_story_647_031216092842റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുളള ഏറ്റുമുട്ടലില്‍ രണ്ടു ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കാണ്‍ങ്കെര്‍ ജില്ലയിലെ വനത്തിനുള്ളില്‍ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

മാവോയിസ്റ്റുകള്‍ക്ക് ഭൂരിപക്ഷമുളള ഈ പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
ബിഎസ്എഫ് ജവാന്‍മാരും, ജില്ലാ പൊലീസ് സേനയും സംയുക്തമായി നടത്തിയ പ്രത്യേക തെരച്ചിലിനിടെ ആയിരുന്നു മാവോയിസ്റ്റുകളുടെ ആക്രമണം ഉണ്ടായത്. വെടിവെപ്പിനെ തുടര്‍ന്ന് സംയുക്ത ദൗത്യ സംഘവും തിരിച്ചടിച്ചു. പരുക്കേറ്റ ബിഎസ്എഫ് ജവാന്‍മാരെ ഹെലികോപ്റ്ററില്‍ റായ്പൂരില്‍ എത്തിച്ചു.