ട്വന്റി 20 ലോകകപ്പില്‍ കളിക്കാന്‍ 19ന് പാകിസ്ഥാന്‍ ടീം ഇന്ത്യയിലെത്തും

Posted on: March 11, 2016 8:02 pm | Last updated: March 12, 2016 at 1:48 pm

pak-cricket-teamന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ കളിക്കാന്‍ പാകിസ്ഥാന്‍ ടീം ഇന്ത്യയിലെത്തും. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പാക് സര്‍ക്കാര്‍ പാക് ക്രിക്കറ്റ് ടീമിന് ഇന്ത്യയിലെത്താന്‍ ഇന്ന് അനുമതി നല്‍കിയത്.

പാക് ടീമിന് ഇന്ത്യയില്‍ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി ഇടപെട്ട് സുരക്ഷ ഉറപ്പു നല്‍കുകയും ചെയ്തു. ഒടുവില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ അബ്ദുള്‍ ബാസിതും രാജീവ് മെഹര്‍ഷിയും തമ്മിലുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

സുരക്ഷ പ്രശ്‌നങ്ങള്‍ കാരണം നേരത്തെ ധര്‍മ്മശാലയില്‍ നടത്താനിരുന്ന ഇന്ത്യപാക് മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റിയിരുന്നു.