പുകയില ഉത്പന്നങ്ങള്‍ക്ക് നികുതി ഉയര്‍ത്താന്‍ ഗള്‍ഫ് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന

Posted on: March 6, 2016 8:16 pm | Last updated: March 6, 2016 at 8:17 pm

Smoke coming from cigarette butt

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ പുകയില ഉത്പന്നങ്ങള്‍ക്കു മേല്‍ കൂടുതല്‍ നികതി ചുമത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. പുകവലി കുറച്ചു കൊണ്ടുവരുന്നതിനുള്ള മാര്‍ഗമായാണ് ആവശ്യം മുന്നോട്ടു വെക്കുന്നത്. പുകവലി കുറക്കാന്‍ നല്ലൊരു മാര്‍ഗവും ഇതാണെന്ന് ലോകാര്യോഗ്യ സംഘടന ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ റീജ്യനല്‍ ഓഫീസ് അഡൈ്വസര്‍ ഫാത്വിമ അല്‍ അവ പറഞ്ഞു.
മിക്ക ഗള്‍ഫ് രാജ്യങ്ങളും കസ്റ്റംസ് തീരുവ മാത്രമാണ് പുകയില ഉത്പന്നങ്ങള്‍ക്കു ചുമത്തുന്നത്. അതുകൊണ്ടു തന്ന പുകയില ഉത്പന്നങ്ങള്‍ക്ക് വലിയ വില വരുന്നില്ല. ദോഹയില്‍ സംഘടിപ്പിച്ച മീഡിയ വര്‍ക്ക്‌ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍. നികുതിയ ഉയര്‍ത്തിയാല്‍ വില ഉയരും. ഇത് ഉപയോഗം കുറക്കുമെന്ന് നിരവധി രാജ്യങ്ങള്‍ തേളിയിച്ചിട്ടുണ്ട്. കുറഞ്ഞ നികുതി നസിഗരറ്റ് കമ്പനികള്‍ക്ക കൂടുതല്‍ ലാഭമുണ്ടാക്കാന്‍ അവസരം സൃഷ്ടിക്കുന്നുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ പുകയില ഉത്പന്ന കമ്പനികള്‍ 70 മുതല്‍ 80 ശതമാനും വരെ ഈ മേഖലയില്‍ നിന്നും വരുമാനമുണ്ടാക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിനു ലഭിക്കുന്നത് 20-30 ശമതാനം തുക മാത്രമാണ്. ഇത് നേരേ എതിര്‍ ദിശയിലാണ് വരേണ്ടത്. എന്നാല്‍ കമ്പനികള്‍ക്ക് വലിയ ആദായമില്ലാതെ വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വില വര്‍ധിച്ചപ്പോള്‍ ആവശ്യക്കാര്‍ കുറഞ്ഞതായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി അവര്‍ സമര്‍ഥിക്കുന്നു. വില കൂടുമ്പോള്‍ ഉപയോഗിക്കാനുള്ള പ്രവണതയും താരതമ്യേന കുറയും. വികസിത രാജ്യങ്ങളില്‍ വരെ പുകയില ഉത്പന്നങ്ങള്‍ക്ക് നികുതിഉയര്‍ത്തി മികച്ച ഫലം ഉണ്ടാക്കിയിട്ടുണ്ട്. യു കെയില്‍ 2000നും 2004നുമിടയില്‍ സിഗരറ്റ് ഉത്പന്നങ്ങളുടെ വില ഇരട്ടിയായി ഉയര്‍ന്നു. എന്നാല്‍ സിഗരറ്റ് ഉത്പന്നളുടെ പ്രചാരവും അനധികൃത വ്യാപാരവും കുറഞ്ഞു. അതേസമയം ഗവണ്‍മെന്റുകള്‍ക്ക് വരുമാനം ഉയരുകയും ചെയ്തു. സിഗരറ്റിന് പത്തു ശതമാനം വില വര്‍ധിച്ചാല്‍ വികസിത രാജ്യങ്ങളില്‍ ഏതാണ്ട് നാലു ശതാനം ഡിമാന്‍ഡ് കുറയും. വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ അഞ്ചു ശതമാനത്തിനു മുകളിലാണ് ഉപയോഗം കുറയുകയെന്ന് ഫാത്വിമ പറഞ്ഞു. പുകയില ഉത്പന്നങ്ങള്‍ക്ക് വില കൂടുന്നത് കുട്ടികളും കൗമാരക്കാരും ഉപയോഗിക്കുന്നത് കുറക്കാന്‍ സാധിക്കുമെന്നതും പ്രധാനപ്പെട്ട കാര്യമാണ്. വില കുറഞ്ഞ രാജ്യങ്ങളിലാണ് അനധികൃത വ്യാപാരം നടക്കുന്നതെന്നും പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന് കര്‍ശനമായ നിയമ വ്യവസ്ഥകള്‍ കൊണ്ടു വരണണമെന്നും അവര്‍ നിര്‍ദേശിച്ചു.