ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യപ്രധാന്യം: കെ ശങ്കരനാരായണന്‍

Posted on: December 29, 2015 6:42 pm | Last updated: December 29, 2015 at 6:42 pm
SHARE

പാലക്കാട്: ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് ഭരണപക്ഷത്തും പ്രതിപക്ഷത്തും തുല്യ പ്രാധാന്യമാണെന്ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 130-ാം ജന്മവാര്‍ഷിക സംഗമം ഡി സി സി ഓഫീസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നും അദ്ദേഹം. ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
വ്യത്യസ്ഥ ജാതി-മത-സംസ്‌ക്കാരങ്ങളെ സാംശീകരിച്ച ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് കാലാതീതമായി നിലനില്‍ക്കും എന്നതിന്റെ തെളിവാണ് സമീപകാലത്തെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് ശങ്കരനാരായണന്‍ സൂചിപ്പിച്ചു. വിദേശാധിപത്യത്തിനെതിരായ സമര പോരാട്ടങ്ങള്‍ നടത്തുകയും, ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുകയും ചെയ്ത ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. മുന്‍ എം പി വി എസ് വിജയരാഘവന്‍, മുന്‍ എം എല്‍ എ മാരായ സി ചന്ദ്രന്‍, വി കെ ശ്രീകണ്ഠന്‍, എം ആര്‍ രാമദാസ്, പി വി രാജേഷ്, കെ ഗോപിനാഥ്, വി രാമചന്ദ്രന്‍, കളത്തില്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here