കുമ്മനത്തിന്റേത് ജനങ്ങളെ വിഭജിക്കുന്ന അഭിപ്രായം: മുഖ്യമന്ത്രി

Posted on: December 21, 2015 6:08 pm | Last updated: December 22, 2015 at 9:46 am
SHARE

ommen chandiതിരുവനന്തപുരം: ഹൈന്ദവ ആരാധനാലയങ്ങളുടെ പരിസരത്തുള്ള അന്യമതസ്ഥരുടെ കച്ചവട സ്ഥാനപങ്ങള്‍ ഒഴിപ്പിക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അഭിപ്രായം ജനങ്ങളെ വിഭജിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരാധനാലയങ്ങളുടെ പരിസരത്തുള്ള അന്യമതസ്ഥരുടെ കച്ചവടസ്ഥാപനങ്ങള്‍ സംബന്ധിച്ച് പ്രായോഗിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിശോധിക്കും. ഇക്കാര്യത്തില്‍ ബിജെപി കുറച്ച് കൂടി പക്വത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുമ്മനത്തിന്റെ പ്രസ്താവനക്കെതിരെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. പിണറായി വിജയനും ഇടതുപക്ഷവും പച്ചക്കള്ളം പറയുകയാണ്. ആരാധനാലയങ്ങളിലെ കാര്യം അവിടുത്തെ ഭാരവാഹികളാണ് തീരുമാനിക്കേണ്ടത്. ക്ഷേത്രത്തിലേത് ക്ഷേത്രക്കമ്മറ്റിയും പള്ളികളിലേതും മോസ്‌ക്കുകളിലേതും അവിടുത്തെ കമ്മറ്റിയുമാണ് തീരുമാനിക്കേണ്ടത്. അത് അവരുടെ ആഭ്യന്തര കാര്യമാണ്. അതിനെക്കുറിച്ച് ഞാന്‍ അഭിപ്രായം പറഞ്ഞിട്ടില്ല. പറയാനുമാകില്ല. അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here