Connect with us

Palakkad

ഇസ്‌ലാമിക ചരിത്ര ഗവേഷണ സെമിനാറിന് ഇന്ന് തുടക്കം

Published

|

Last Updated

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജില്‍ യു ജി സി സഹായത്തോടെ നടത്തുന്ന ദേശീയസെമിനാര്‍ ഇന്ന് തുടങ്ങും. ഇസ്‌ലാമിക ചരിത്ര ഗവേഷണത്തിലെ പുതിയ പ്രവണതകളും വികാസവും എന്ന വിഷയത്തിലാണ് സെമിനാര്‍.
കോളജ് ഇസ്‌ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്‌മെന്റ്, ന്യൂഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യ- അറബ് കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 9.30ന് സെമിനാര്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി പശ്ചിമേഷ്യന്‍ പഠനവിഭാഗം പ്രൊ.ഡോ. എ കെ രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം പി.എ റഷീദ് മുഖ്യാതിഥിയായിരിക്കും. പ്രിന്‍സിപ്പാള്‍ പ്രൊ. ഉസ്മാന്‍ വെങ്ങശ്ശേരി അധ്യക്ഷത വഹിക്കും. 16ന് ഉച്ചക്ക് 2മണിക്ക് കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല എജ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് അസോസിയേറ്റ് പ്രൊ.ഡോ. മുഹമ്മദുണ്ണി മുസ്തഫ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വ്വകലാശാല സിന്റിക്കേറ്റംഗം പ്രൊ. പി എം സലാഹുദ്ദീന്‍ മുഖ്യാതിഥിയായിരിക്കും. രണ്ട് ദിവസങ്ങളിലായി വിവിധ സെഷനുകളില്‍ ഡോ. ഷെല്ലി ജോണി, പ്രൊ. ആരിഫ് സൈന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. പി പി അബ്ദല്‍ റസാഖ്, പ്രൊ. എ പി അമീന്‍ദാസ്, സി കെ അബ്ദുല്‍അസീസ്, എം പി പ്രശാന്ത്, സമദ് പൂക്കാട്, ഫൈസല്‍ എളേറ്റില്‍, കെ എസ് ഹരിഹരന്‍, ശരീഫ് സാഗര്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിക്കും.
പത്ര സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ പ്രൊ. ഉസ്മാന്‍ വെങ്ങശ്ശേരി, സെമിനാര്‍ കോര്‍ഡിനേറ്റര്‍ പ്രൊ.ടി സൈനുല്‍ആബിദ് പങ്കെടുത്തു.

Latest