ബൈക്കുള ടു ബാങ്കോക്ക്

Posted on: December 11, 2015 5:16 am | Last updated: December 11, 2015 at 12:18 am

baikulaഎസ് ഹുസൈന്‍ സൈദി,
വിവ. പി കെ ശ്രീനിവാസന്‍
ഭീകരാക്രമണങ്ങളും കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അതിവിദഗ്ധനായ പത്രപ്രവര്‍ത്തകന്റെ മുംബൈ അധോലോകത്തെക്കുറിച്ചുള്ള പുസ്തകം. ‘ഡോംഗ്രി ടു ദുബൈ’ എന്ന പുസ്തകത്തിന്റെ തുടര്‍ച്ചയാണിത്. ആറ് ദശാബ്ദമായി മുംബൈ നഗരത്തില്‍ നടക്കുന്ന മാഫിയകളുടെ ചോരപ്പോരുകളുടെയും കുടിപ്പകയുടെയും വൃത്താന്തങ്ങള്‍ വിവരിക്കുന്നു. നഗര പ്രാന്തങ്ങളിലെ തുണി മില്ലുകളുടെ ഹൃദയഭൂമിയില്‍ ജനിച്ചുവളര്‍ന്ന യുവാക്കള്‍ ഗുണ്ടകളായതിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍. പോലീസിന്റെ അഭിമാനക്ഷതത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികള്‍ മാഫിയകളെ ഉപയോഗിച്ചതിന്റെയും ശിവസേനയുടെ ക്രിമിനല്‍ രഷ്ട്രീയത്തിന്റെയും കഥകള്‍. സര്‍ക്കാര്‍- പോലീസ് രേഖകളും കോടതികളില്‍ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റുകളും ഗുണ്ടാ സംഘാംഗങ്ങളുമായും മാഫിയാ തലവന്മാരുടെ ബന്ധുക്കളുമായും നടത്തിയ അഭിമുഖങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളും ഉപയോഗിച്ചിട്ടുണ്ട്. മുംെബെയുടെ ഭൂപടം മാഫിയ എങ്ങനെ മാറ്റിമറിച്ചെന്ന് പറഞ്ഞുതരുന്ന പുസ്തകം. കറന്റ് ബുക്‌സ് തൃശൂര്‍ വില 225 രൂപ.