വിടവാങ്ങല്‍ ടെസ്റ്റ്: വീരുവിന് മറുപടിയുമായി സെലക്ടര്‍

Posted on: November 2, 2015 9:40 pm | Last updated: November 2, 2015 at 9:53 pm

sewagന്യൂഡല്‍ഹി: ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന് സെലക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഡല്‍ഹിയില്‍ വെച്ചൊരു വിടവാങ്ങല്‍ ടെസ്റ്റിനുള്ള അവസരത്തിനായി അപേക്ഷിക്കുമായിരുന്നു എന്ന സേവാഗിന്റെ പരാതിക്ക് മറുപടിയുമായി സെലക്ടര്‍ രംഗത്ത്.

ഒരു കളിക്കാരനോടും തന്റെ കാലം കഴിഞ്ഞെന്നു പറയാന്‍ സെലക്ടര്‍മാര്‍ക്ക് അവകാശമില്ലെന്ന് ഒരു സെലക്ഷന്‍ കമ്മിറ്റി അംഗം പറഞ്ഞു. പുറത്താക്കുന്നത് പറഞ്ഞിരുന്നെങ്കില്‍ വിടവാങ്ങല്‍ മല്‍സരത്തിന് അപേക്ഷിക്കുമായിരുന്നു എന്ന പരാമര്‍ശത്തിലൂടെ തന്റെ കാലം കഴിഞ്ഞെന്ന് പറയാതെ പറയുകയാണെന്നും സെലക്ഷന്‍ കമ്മീഷന്‍ അംഗം പറഞ്ഞു.