മിനാ ദുരന്തം: ഒരു മലയാളി കൂടി മരിച്ചു

Posted on: September 28, 2015 5:46 pm | Last updated: September 30, 2015 at 12:55 pm

MINA ACCIDENT 2
ജിദ്ദ: മിനാ ദുരന്തത്തില്‍ മരിച്ചവരില്‍ ഒരു മലയാളി കൂടി ഉള്ളതായി സ്ഥിരീകരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി ഉസ്മാനെയാണ് തിരിച്ചറിഞ്ഞത്. ഇതോടെ ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം പത്തായി. ഇന്ത്യക്കാരുടെ എണ്ണം 36ഉം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മിനായില്‍ വന്‍ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 770 പേര്‍ മരിച്ചതായി ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങളില്‍ പലതും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മലയാളികള്‍ അടക്കം പലരെയും കാണാതായിട്ടുമുണ്ട്.