കോണ്‍ഗ്രസ്സിന് ദോഷം വരുന്നതൊന്നും ചെയ്തിട്ടില്ലെന്ന് സി എന്‍ ബാലകൃഷ്ണന്‍

Posted on: September 18, 2015 7:43 pm | Last updated: September 19, 2015 at 12:01 am
SHARE

cn balakrishnan1തൃശൂര്‍: കോണ്‍ഗ്രസിനു ദോഷം വരുന്ന യാതൊരു കാര്യവും താന്‍ ചെയ്തിട്ടില്ലെന്ന് സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍. തൃശൂരില്‍ എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എമ്മിനു ആയുധം കൊടുക്കുന്ന നിലപാട് കോണ്‍ഗ്രസുകാര്‍ സ്വീകരിക്കരുത്. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ സ്വീകരിക്കുന്നത് മലര്‍ന്നുകിടന്നു തുപ്പുന്ന രീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി പി എമ്മിനോടു തനിക്ക് പുച്ഛമാണെന്ന് പറഞ്ഞ ബാലകൃഷ്ണന്‍, കോണ്‍ഗ്രസിന്റെ വലിയ ശക്തി സ്വന്തമാക്കാമെന്ന് ആരും കരുതേണ്ടെന്നും വ്യക്തമാക്കി. ജീവിതംകൊണ്ട് മറ്റുളളവരെ സഹായിക്കുന്ന തന്നെ മറ്റൊരു രീതിയിലാണു ചിത്രീകരിക്കുന്നതെന്നും സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.