മുതിര്‍ന്ന എസ്പി നേതാവ് മിത്രസെന്‍ യാദവ് അന്തരിച്ചു

Posted on: September 7, 2015 7:44 pm | Last updated: September 8, 2015 at 12:16 am

Mitrasen-Yadavലക്‌നോ: മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവും ബിക്കാപുര്‍ എംഎല്‍എയുമായ മിത്രസെന്‍ യാദവ്(81) അന്തരിച്ചു. ലക്‌നോവിലെ റാം മനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു അന്ത്യം.

1977ല്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മിത്രസെന്‍ യാദവ് അഞ്ചു തവണ എംഎല്‍എയായിട്ടുണ്ട്.മൂന്നു തവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മിത്രസെന്‍ യാദവ് ആദ്യമായി എംഎല്‍എയായത് സിപിഐ ടിക്കറ്റിലായിരുന്നു. 1998ല്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന ഇദ്ദേഹം ഇടയ്ക്ക് ബിഎസ്പിയിലും ഭാഗ്യം പരീക്ഷിച്ചു. പിന്നീട് സമാജ്‌വാദി പാര്‍ട്ടിയില്‍ മടങ്ങിയെത്തി. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയിലെ ഏറ്റവും പ്രമുഖരായ രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു മിത്ര സെന്‍ യാദവ്.