കുമാര്‍ സംഗക്കാരയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

Posted on: September 2, 2015 9:00 pm | Last updated: September 2, 2015 at 9:00 pm

kumar-sangakkara-mi-reuters1കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ സംഗക്കാരയുടെ അക്കൗണ്ടില്‍ അശ്ലീല കുറിപ്പുകള്‍ പോസ്റ്റുചെയ്തതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും സംഭവം അവിശ്വസനീയമെന്നും സംഗക്കാര ട്വീറ്റ് ചെയ്തു.