Connect with us

Kozhikode

നേതൃത്വം പാര്‍ട്ടി പദവികള്‍ ഇഷ്ടമുള്ളവര്‍ക്ക് മാത്രം നല്‍കുന്നുവെന്ന്‌

Published

|

Last Updated

കോഴിക്കോട്: ആം ആദ്മി സംസ്ഥാന നേതൃത്വം പാര്‍ട്ടി പദവികള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് മാത്രം നല്‍കുകയാണെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കൊനൊരുങ്ങുന്നു. സേവ് കേരള ആപ്പ് എന്ന പേരിലാണ് പര്വര്‍ത്തകര്‍ സംഘടിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തകരാല്‍ തിരഞ്ഞെടുക്കപ്പെട്ടവരെ മാറ്റിനിര്‍ത്തി തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്ക് സംസ്ഥാന നേതൃത്വം സ്ഥാനങ്ങളും വളണ്ടിയര്‍ പദവിയും നല്‍കുയാണെന്നാണ് ഇവരുടെ ആരോപണം. നേരത്തെ കോട്ടയം ജില്ലാ നേതൃത്വത്തിനെതിരെ കോടതിയില്‍ നിന്നും പ്രവര്‍ത്തകര്‍ക്ക് അനുകൂല വിധിയുണ്ടായിരുന്നു. ഈ രൂപത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെ കോടിതിയില്‍ ചോദ്യം ചെയ്യാനാണ് പദ്ധതിയെന്ന് ഇവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു.
അരവിന്ദ് കേജ്‌രിവാളിനെ അനുകൂലിക്കുന്ന പ്രവര്‍ത്തകരാണ് മുന്‍ സംസ്ഥാന കണ്‍വീനര്‍ മനോജ് പത്മനാഭനും മിഷന്‍ വിസ്താര്‍ സംസ്ഥാന കണ്‍വീനര്‍ സാറാ ജോസഫിനും മറ്റുമെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. പഴയ നക്‌സല്‍ – മാവോയിസ്റ്റ് ബന്ധമുള്ളവരെയാണ് സാറാ ജോസഫ് ജില്ലാ കമ്മിറ്റികളിലും 140 മണ്ഡലം കമ്മിറ്റികളിലും നിയമിച്ചതെന്നും, സ്ഥാനമോഹികള്‍ക്ക് ആക്ടീവ് മെമ്പര്‍ഷിപ്പ് നല്‍കി കണ്‍വീനര്‍ സ്ഥാനം തിരികെ പിടിക്കാനാണ് മനോജ് പത്മനാഭന്‍ ശ്രമിക്കുന്നതെന്നും സേവ് ആപ് കേരള പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Latest