ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം; ഒക്‌ടോബര്‍ രണ്ടിന് തുടങ്ങും

Posted on: July 27, 2015 7:14 pm | Last updated: July 28, 2015 at 12:15 am
SHARE

cricketന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം ഒക്‌ടോബര്‍ രണ്ടിനു ട്വന്റി-20യോടെ ആരംഭിക്കും. അഞ്ച് ഏകദിനങ്ങളും നാലു ടെസ്റ്റുകളും മൂന്നു ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഒക്‌ടോബര്‍ രണ്ടിന് ധര്‍മശാലയിലാണ് ആദ്യ ട്വന്റി-20. കട്ടക്ക് (ഒക്‌ടോബര്‍ അഞ്ച്), കൊല്‍ക്കത്ത (ഒക്‌ടോബര്‍ എട്ട്) എന്നിവിടങ്ങളിലാണു ശേഷിക്കുന്ന ട്വന്റി-20 മത്സരങ്ങള്‍.

ഏകദിനങ്ങള്‍: കാണ്‍പുര്‍ (ഒക്‌ടോബര്‍ 11), ഇന്‍ഡോര്‍ (ഒക്‌ടോബര്‍ 14), രാജ്‌കോട്ട് (ഒക്‌ടോബര്‍ 18), ചെന്നൈ (ഒക്‌ടോബര്‍ 22), മുംബൈ (ഒക്‌ടോബര്‍ 25). മൊഹാലി, ബംഗളൂരു, നാഗ്പുര്‍, ഡല്‍ഹി എന്നിവിടങ്ങള്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കു വേദിയാകും. 72 ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തിനായാണു ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ എത്തുന്നത്.